ആള്‍ക്കൂട്ടത്തില്‍ ഉണരുന്ന കൊലയാളിയെ കരുതിയിരിക്കുക.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച്  ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.

മധുവിനെ മര്‍ദിച്ച ആരുംതന്നെ പതിവ് കുറ്റവാളികാളോ കൊടും ക്രിമിനലുകാളോ ആയിരുന്നില്ല. അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യരായിരുന്നു. ഉച്ചത്തില്‍ ഹോണ്‍ മുഴക്കി വേഗത്തില്‍ തന്‍റെ വാഹനത്തെ  മറികടക്കുന്നവരോട്  പോയി ചാകാന്‍ ആക്രോശിച്ചിരുന്ന, പാര്‍ട്ടിയെ ആക്രമിക്കുന്നവര്‍ക്ക് വരമ്പത്ത് കുലി കൊടുക്കാനുള്ള നേതാവിന്‍റെ ആഹ്വാനത്തിന് കയ്യടിച്ചിരുന്ന, സുപ്പര്‍ താരത്തെ വിമര്‍ശിച്ച നടിയെ നിശബ്ദയാക്കാന്‍  ശബ്ദമുയര്‍ത്തിയിരുന്ന, റേപ് ചെയ്യുന്ന എല്ലാവരെയും പീഡിപ്പിച്ചു കൊല്ലണം എന്ന് പോസ്റ്റിട്ടിരുന്ന, ഭിക്ഷക്കാരെല്ലാം പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന്  സാമുഹ മധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്ന, സാധാരണ മനുഷ്യര്‍.  പക്ഷെ അവര്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഒരു സാധു മനുഷ്യന്‍റെ ജീവനാണ് നഷ്ട്ടമായത്.  

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ?

മനുഷ്യന്‍ ഒരു സാമുഹിക ജീവിയാണ്. എല്ലാവരും നമ്മുടെ ഒപ്പമുണ്ടാകണമെന്നു എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോള്‍ നാം കുടുതല്‍ ശക്തരായതായി നമുക്ക് അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു ജനകൂട്ടത്തില്‍ മറ്റുള്ളവര്‍ എന്തു ചെയ്യുന്നോ അത് തന്നെ എല്ലാവരും ചെയ്യുന്നു. ആ സമയത്ത് ആരും കൂടുതലൊന്നും ചിന്തിക്കുന്നില്ല. ആര്‍ക്കും ഒരുകാര്യത്തിലും വലിയ കുറ്റബോധവും അനുഭവപ്പെടുന്നില്ല. ഒറ്റക്കായിരിക്കുമ്പോള്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍പോലും. ആള്‍ക്കുട്ടത്തില്‍ യുക്തിരഹിതമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുടുതലാണ്. 

ആള്‍ക്കുട്ടത്തില്‍ പുറത്തുചാടാന്‍ തയാറായ ഒരു കൊലയാളി നാമോരോരുത്തരുടെയുള്ളിലും ഉറങ്ങിക്കിടക്കുന്നു. ആ കൊലയാളിയെ കരുതിയിരിക്കുക.

Social Share Buttons