ചില അഡാറ് കണ്ണിറുക്കല്‍ ചിന്തകള്‍

ഒരു പെണ്ണ് കണ്ണിറുക്കിയപ്പോള്‍ മയങ്ങി വീണുപോയ ആണുങ്ങളുടെ മനശാസ്ത്രം ഒന്ന് വ്യക്തമാക്കാമോ? ഒരു കണ്ണിറുക്കലിന് ഇത്രയും പ്രശസ്തി ആവശ്യമുണ്ടോ? ഇത്രയും ആളുകള്‍ എന്ത് കൊണ്ട് ആ കുട്ടിയെ ഫോളോ ചെയ്യുന്നു? ഇതിലും ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യുന്ന പലയാളുകളും ഇത്രയും പ്രശതരാകുന്നില്ലല്ലോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി പലരും എന്നോട് ചോദിക്കുന്നു. പൊതുവേ ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ അവഗണിക്കുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചോദ്യങ്ങളിലുണ്ടായ വലിയ വര്‍ധനയാണ് മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്നെ പ്രേരിപിച്ചത്‌.

1) ഒരു പെണ്ണ് കണ്ണിറുക്കിയപ്പോള്‍ മയങ്ങി വീണുപോയ ആണുങ്ങളുടെ മനശാസ്ത്രം ഒന്ന് വ്യക്തമാക്കാമോ?

ഒരു ആണ്‍കുട്ടി പ്രപ്പോസ്സ് ചെയ്ത ഉടന്‍തന്നെ ഒന്നും ആലോചിക്കാതെ ഒരു പെണ്‍കുട്ടി ആ സ്നേഹം സ്വീകരിക്കുന്നതും, ഒരു പെണ്‍കുട്ടി തനിക്ക് ഇഷ്ട്ടം തോന്നുന്ന ഒരു ആണ്‍കുട്ടിയെ അപ്പോള്‍ തന്നെ ചെന്ന് പ്രപ്പോസ്സ് ചെയ്യുന്നതും, യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്ന് നിങ്ങളില്‍ പലരും സ്വന്തം അനുഭവത്തിലൂടെയോ, മറ്റുള്ളവരുടെ അനുഭവത്തിലൂടെയോ മനസിലാക്കിയിട്ടുള്ള കാര്യമാണ്. (അതിന്‍റെ കാരണം അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:  ആണുങ്ങളൊന്നും ശരിയല്ല!!! പെണ്ണിന് പണം തന്നെ കാമുകന്‍!!! ) എന്നിരുന്നാലും ആ കണ്ണിറുക്കലില്‍ വീണുപോയ ആണുങ്ങളില്‍ ഭൂരിഭാഗംവും, പ്രണയം ഇത്ര സിമ്പിള്‍ ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നവരോ, ആഗ്രഹിചിട്ടുള്ളവരോ ആണ് എന്ന് ഞാന്‍ കരുതുന്നു. ആ കുട്ടി അതിസുന്ദരിയായി അനുഭവപ്പെട്ട നിരവധി ആസ്വാദകരും ആ കുട്ടിയെ ആരാധിക്കുന്നു. മറ്റാര്‍ക്കും ഇല്ലാത്ത പ്രത്യേകതകള്‍ ആകുട്ടിയുടെ നോട്ടത്തിനുള്ളതുകൊണ്ടാണ് നിരവധിയാളുകള്‍ ആ കുട്ടിയെ ഫോളോ ചെയ്യുന്നത്. അതില്‍ അസ്വോഭാവികത ഒന്നും തന്നെ ഞാന്‍ കാണുന്നില്ല.    

2) ഒരു കണ്ണിറുക്കലിന് ഇത്രയും പ്രശസ്തി ആവശ്യമുണ്ടോ?

3) ഇത്രയും ആളുകള്‍ എന്ത് കൊണ്ട് ആ കുട്ടിയെ ഫോളോ ചെയ്യുന്നു?

4) ഇതിലും ഹാര്‍ഡ് വര്‍ക്ക്‌ ചെയ്യുന്ന പലയാളുകളും ഇത്രയും പ്രശതരാകുന്നില്ലല്ലോ?

ഈ മൂന്നു ചോദ്യങ്ങള്‍ക്കും കൂടി ഒറ്റ ഉത്തരമേ എനിക്ക് പറയാനുള്ളൂ.

“സമയവും ചിന്തകളും ശരിയായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും വിജയിക്കാം.”

കേള്‍ക്കുമ്പോള്‍ വളരെ സിമ്പിള്‍ ആയി തോന്നാമെങ്കിലും ഈ ഉത്തരത്തില്‍നിന്നും വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

ഇന്ന് ആരോട് ചോദിച്ചാലും, എല്ലാവരും എപ്പോഴും ബിസിയാണ്. പക്ഷെ പലരും ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയം നഷ്ട്ടപ്പെടുത്തുകയാണ് എന്നതാണ് വാസ്തവം. കുടുതല്‍ സമയവും നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യമുള്ള സമയം ലഭിക്കുകയില്ല. നിങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുന്നു. അവരുടെ സന്തോഷത്തിന് കാരണം അതാണ്‌ അതുകൊണ്ട് എനിക്കും അത് വേണം എന്ന തരത്തിലുള്ള നെഗറ്റീവ് ചിന്തകള്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ ശക്തിയെ ചോര്‍ത്തിക്കളയുന്നു.

നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക എന്നതാണ് നിങ്ങള്‍ ആരാണെന്ന് കണ്ടെത്തുവാനുള്ള ഏറ്റവും എളുപ്പമുള്ള വഴി. അങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ ഭാരം കുറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. ഭാരം കുറഞ്ഞ അവസ്ഥയില്‍ നിങ്ങളുടെ ചിറകു വിരിക്കാനും ഉയരങ്ങളിലേക്ക്  പറക്കാനും  നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവര്‍ക്ക് സാധിക്കുന്ന ഉയരത്തില്‍ അവര്‍ പറക്കട്ടെ. നിങ്ങളുടെ ശ്രദ്ധ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതില്‍ മാത്രമായിരിക്കട്ടെ.

Social Share Buttons